പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
വിനീത കെ എ
പ്രസിഡൻ്റ്
ഷാജിവ് കെ ആർ
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ആസിയ ഹമീദ്
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
രാധാകൃഷ്ണൻ കെ വി
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ശാലിനി ആർ
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
സുനിത സി വി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
സ്ഥലം : പാലക്കാട് താലൂക്ക് ,പാലക്കാട് ജില്ല കേരളം വാർഡുകൾ : 15 , നിയമസഭാമണ്ഡലം : കോങ്ങാട് , ലോകസഭാമണ്ഡലം : പാലക്കാട് വില്ലേജ് : മങ്കര പാലക്കാട് ജില്ലയില്‍, പാലക്കാട് താലൂക്കില്‍ പാലക്കാട് ബ്ളോക്കിലാണ് മങ്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മങ്കര വില്ലേജുപരിധിയിലുള്‍പ്പെടുന്ന മങ്കര ഗ്രാമപഞ്ചായത്തിനു 20.53 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കേരളശ്ശേരി, കോങ്ങാട്, പറളി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പറളി, കോട്ടായി പഞ്ചായത്തുകളും, തെക്കുഭാഗത്ത് പെരിങ്ങോട്ടുകുറിശ്ശി, ലെക്കിടി-പേരൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ലെക്കിടി-പേരൂര്‍, മണ്ണൂര്‍, കേരളശ്ശേരി പഞ്ചായത്തുകളുമാണ്. 1961-ലാണ് മങ്കര പഞ്ചായത്ത് നിലവില്‍ വന്നത്. ചാത്തംകണ്ടത്ത് അപ്പു ആയിരുന്നു ആദ്യപ്രസിഡന്റ്. സഹ്യപര്‍വ്വതത്തില്‍ നിന്നുത്ഭവിക്കുന്ന ഭാരതപ്പുഴയുടെ തീരത്തെ “മണ്‍തുരുത്ത്” ആണത്രെ മങ്കരയായി അറിയപ്പെട്ടത്. ഭൂപ്രകൃതിയനുസരിച്ച് മങ്കര പഞ്ചായത്തിനെ ചെറിയ...